എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങൾക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യുമെന്ന് ജെയ്ക് പറയുന്നു. എല്ലാ വർഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങൾക്കായുള്ള സമര ദിനമായി വരുംനാളുകളിൽ കേരളത്തിന്റെ ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കുമെന്നും ജെയ്ക് വ്യക്തമാക്കി.