അവര്‍ക്കിടയില്‍ നിങ്ങള്‍ ഭയപ്പെടുന്നവരുണ്ട്; ഐഎസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയോ ?!
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടെയിലാണ് ഐഎസ് നുഴഞ്ഞു കയറാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളായ ഐബിയും റോയും ഐഎസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ ഉള്‍ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഐഎസ് നീക്കം നടത്തുന്നതെന്നാണ് സൂചന.
ഐഎസിന്റെ പ്രവര്‍ത്തനം ശ്രദ്ധയോടെ വീക്ഷിക്കുന്ന രഹസ്യന്വേഷണ ഏജന്‍സികളും പൊലീസും വിഷയത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിട്ടില്ല.