ഐ എസ് ബന്ധം: തൊടുപുഴ സ്വദേശി തിരുനൽവേലിയിൽ അറസ്റ്റിൽ, ഇനി 5 പേർ കൂടി

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (11:26 IST)
ഐ എസ് സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി സുബ്രഹ്മണ്യനാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഐ എസ് സംഘടനയുമായി ബന്ധമുള്ള ആറ് യുവാക്കളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
 
12 പേരടങ്ങുന്ന സംഘമാണ് ഇവരെന്നും ഇതിൽ 7 പേരെ മാത്രമെ പിടികൂടാൻ സാധിച്ചുള്ളുവെന്നും എൻ ഐ എ പറഞ്ഞു. ബാക്കിയുള്ളവർ പുറത്താണെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ സുബ്രഹ്മണ്യനെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുവരുമെന്ന് എൻ ഐ എ വ്യക്തമാക്കി.
 
കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്‌നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ പി (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക