ഇരിങ്ങാലക്കുട എസ്‌ഐയുടെ വീട് അജ്ഞാതര്‍ ആക്രമിച്ചു

ചൊവ്വ, 6 മെയ് 2014 (10:37 IST)
ഇരിങ്ങാലക്കുട എസ്‌ഐ ജിജോയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ജിജോയുടെ ആതിരപ്പള്ളിയിലെ വീടിനു നേര്‍ക്കാണ്‌ തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്‌.

ഇരിങ്ങാലക്കുട മൂര്‍ക്കനാട്‌ പള്ളിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ എസ്‌ഐക്കെതിരേ ഭീഷണി നിലവിലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്.

അക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ബൈക്കിന്‌ തീയിടുകയും ചെയ്തു. ശബ്ദം കേട്ട്‌ ജിജോ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപെട്ടിരുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക