ഇരിക്കൂറില്‍ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി; മുത്തച്ഛന്‍ അറസ്റ്റില്‍

ജോര്‍ജി സാം

തിങ്കള്‍, 20 ഏപ്രില്‍ 2020 (15:23 IST)
ഇരിക്കൂറില്‍ ആറുവയസുകാരിയെ പീഡനത്തിനിരയാക്കിയ മുത്തച്ഛന്‍ അറസ്റ്റില്‍. തന്റെ രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
 
പടിയൂര്‍ സ്വദേശിയാണ് പ്രതി. രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളുമായി വീട്ടില്‍ ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. 
 
സംഭവത്തെതുടര്‍ന്ന് കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ അമ്മ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍