രണ്ടുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ എന്തും സംഭവിക്കും; രക്തച്ചൊരിച്ചില്‍ കൊതിക്കുന്ന, ഷെരീഫിനേക്കാള്‍ ശക്തനായ ഒരാള്‍ പാകിസ്ഥാനിലുണ്ട്!
ശനി, 1 ഒക്‌ടോബര്‍ 2016 (13:50 IST)
അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ കൂടുതല്‍ ശക്തമാക്കിയെങ്കിലും പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ്. സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫിന്റെ അധികാര കാലാവധി നവംബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യക്ക് മറുപടി നല്‍കിയശേഷമേ വിരമിക്കാന്‍ സാധ്യതയുള്ളൂവെന്നും റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ഏത് ആക്രമണത്തിനും ജനറല്‍ ഷെരീഫ് നിര്‍ദേശം നല്‍കുമെന്നാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഭാഗമായിട്ടാണ് പാക് പട്ടാളം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത്.
ഭീകരവാദത്തിനും അഴിമതിക്കുമെതിരെ പോരാടുന്നയാളായാണ് പാക് ജനത ജനറല്‍ ജനറലിനെ കാണുന്നത്. കൂടാതെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റാഹീല്‍ ഷെരീഫിന് മോശമായ ബന്ധമാണ് ഉള്ളതെന്നതും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നുണ്ട്. ജനസമ്മതനായ റാഹീല്‍ ഷെരീഫിന്റെ നീക്കങ്ങള്‍ പാക് സര്‍ക്കാരിനും തടയാന്‍ സാധിക്കില്ല എന്നതും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കൂന്നുണ്ട്.
സര്‍ക്കാരിന്റെ വിവിധ തലങ്ങളിലും സൈന്യത്തിലും അതിയായ സ്വാധീനമുള്ള റാഹീല്‍ ഷെരീഫ് പാക് പ്രധാനമന്ത്രിയേക്കാള്‍ ശക്തനാണ്.
ജനറല്‍ ഷെരീഫ് പൊങ്ങച്ചവും അഹങ്കാരവുമുള്ള സൈനിക മേധാവിയാണെന്നാണ് ഇന്ത്യയുടെ പാകിസ്ഥാനിലെ മുന്‍ അംബാസഡര്‍ ജി പാര്‍ത്ഥസാരഥി വ്യക്തമാക്കുന്നു. മഹാനും അജയ്യനുമാണെന്ന പരിവേഷം പാക് ജനതയ്‌ക്കിടെയില്‍ നിന്ന് നേടിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അദ്ദേഹത്തിന് നല്ല ബന്ധമല്ല.
അതിനാല്‍ ജനറല്‍ ഷെരീഫ് എന്തു ചെയ്യുമെന്ന് ആര്‍ക്കും പറയാനാകില്ല. ഈ ഭീഷണി കണ്ട് വേണം ഇന്ത്യ ഒരുങ്ങിയിരിക്കേണ്ടതെന്നും പാര്‍ത്ഥസാരഥി പറയുന്നു.
പ്രവചനാതീതമാണ് ജനറല്‍ ഷെരീഫിന്റെ പെട്ടെന്നുള്ള നിലപാടെന്നിരിക്കെ ഷെരീഫിന്റെ കടുത്ത ഇന്ത്യാ വിരുദ്ധതയും കൂടി ചേരുമ്പോള്‍ പെട്ടന്ന് മൂഢമായി എന്തെങ്കിലും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ ഭീഷണി കണ്ട് വേണം ഇന്ത്യ സജ്ജമായിരിക്കാന്‍.