കുഞ്ചിത്തണ്ണിയിൽ മരം വീണ് മൂന്ന് തോട്ടം തൊഴിലാളികൾ മരിച്ചു

വെള്ളി, 1 ജൂലൈ 2016 (15:18 IST)
ഇടുക്കി കുഞ്ചിത്തള്ളിയിൽ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് മൂന്ന് തോട്ടം തൊഴിലാളിക‌ൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പുഷ്പ, പാണ്ടിയമ്മ, മേഴ്സി എന്നിവരാണ് മരിച്ചത്. കുഞ്ചിത്തണ്ണി നെല്ലിക്കാട് ജോൺസൺ എസ്റ്റേറ്റിലാണ് സംഭവം.
 
ശക്തമായ മഴയെത്തുടർന്ന് കുറച്ചുദിവസങ്ങളായി പണിയില്ലാതിരിയ്ക്കുകയും ഇന്ന് മഴ്യ്ക്ക് കുറച്ച് ശമനം കണ്ട് പണിയ്ക്ക് ഇറങ്ങിയതുമായിരുന്നു തൊഴിലാളികൾ. ഏകദേശം ഇരുപതോളം തോട്ടം തൊഴിലാളികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ശക്തമായ കാറ്റിൽ സമീപത്തുണ്ടായിരുന്ന വൻമരം കടപുഴകി വീഴുകയായിരുന്നു.
 
തൊഴിളാകളുടെ മുകളിലേക്കായിരുന്നു മരം വീണത്. പുഷ്പ, പാണ്ടിയമ്മ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപൊയി. ഇതിൽ മേഴ്സിയുടെ നില അതീവഗുരുതരമായതിനാൽ മികച്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമദ്ധ്യേ ഇവരും മരിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

വെബ്ദുനിയ വായിക്കുക