Koodathayi Murders: കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി

അഭിറാം മനോഹർ

ചൊവ്വ, 30 ജനുവരി 2024 (13:33 IST)
കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ച് ജോളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിക്കുന്ന വേളയില്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. 2019 ഒക്ടോബര്‍ നാലിനായിരുന്നു 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജോലി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍