വൈദികർ വേട്ടക്കാരെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

ബുധന്‍, 11 ജൂലൈ 2018 (18:44 IST)
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
 
വൈദികർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തു. യുവതിയെ കീഴ്പ്പെടുത്തുകയാണ് വൈദികർ ചെയ്തത്. മജിസ്ട്രേറ്റിനും പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍