വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തോന്നിയപോലെ ആകരുതെന്ന് ഹൈക്കോടതി. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ഹൈക്കോടതി ജഡ്‌ജ് ചൂണ്ടികാണിച്ചു. ഇപി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചകേസും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ ഈ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.