ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ അയല്‍വാസിയാണ് ഷാജഹാന്‍. എന്താവശ്യം ഉണ്ടെങ്കിലും വീട്ടമ്മയും കുടുംബവും തൊട്ടയല്‍ക്കാരനായ ഷാജഹാനെയായിരുന്നു ആദ്യം വിളിക്കുന്നത്. കുളിമുറിക്കരുകില്‍ ആളനക്കം കേട്ടപ്പോഴും ആദ്യം ഷാജഹാനെയാണ് വിളിച്ചത്. എന്നാല്‍ ഷാജഹാന്‍ ഓടിയപ്പോള്‍ മൊബൈല്‍ അടുത്ത പറമ്പില്‍ വീണിരുന്നു. പിന്നീട് ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ അടുത്ത പറമ്പില്‍ ബെല്ലടിച്ചതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയതും പാര്‍ട്ടിയെ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതും.