അറബികടലിൽ ന്യൂനമർദം, ഞായറാഴ്‌ച്ച മുതൽ കേരളത്തിൽ മൺസൂൺ സജീവമാകും

ശനി, 5 സെപ്‌റ്റംബര്‍ 2020 (08:55 IST)
നാളെ മുതൽ  നാലുദിവസം കേരളത്തിൽ മൺസൂൺ വീണ്ടും സജീവമാകും. അറബികടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് ഇത്തവണത്തെ മൺസൂണിന് ഇടയാക്കുന്നത്. ലക്ഷദ്വീപിനും കർണാടക തീരത്തിനും ഇടയിൽ രൂപം കൊള്ളുന്ന ന്യൂനമർദം കേരളത്തിൽ ശക്തമായ മഴയ്‌ക്ക് ഇടയാക്കുമെന്നാണ് റിപ്പോർട്ട്.
 
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അധികമായി മഴ ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. കേറളത്തിൽ ഇടിയോട് കൂടിയ മഴയ്‌ക്കാണ് സാധ്യത.അതേസമയം സെപ്‌റ്റംബർ രണ്ടാം പകുതിയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളാൻ സാധ്യതയുള്ള ന്യൂനമർദവും സംസ്ഥാനത്ത് മഴ കൊണ്ടുവരും. സെപ്‌റ്റംബർ അവസാനത്തോടെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍