സംസ്ഥാനത്ത് ഡിസംബര്‍ രണ്ടുവരെ അധികമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

ശനി, 27 നവം‌ബര്‍ 2021 (13:48 IST)
സംസ്ഥാനത്ത് ഡിസംബര്‍ രണ്ടുവരെ അധികമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെസാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ 13ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍