മണ്ണിടിച്ചിൽ: ഷൊർണ്ണൂർ- പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

അഭിറാം മനോഹർ

ചൊവ്വ, 30 ജൂലൈ 2024 (09:15 IST)
ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഷൊർണ്ണൂരിൽ നിന്നും പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.
 
 വീഴ്മലയിലുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊഴുകി. ദേശീയ പാത അണയ്ക്കാപ്പാറയിൽ റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി. മംഗലം ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരിക്ക് സമീപം വലിയ വെള്ളക്കെട്ടുണ്ടായതിനാൽ ഈ റോഡിലൂടെയുള്ള ബസ് സർവീസ് പൂർണമായും നിർത്തിവെച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍