Kerala Weather: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി തുടരുന്നു. കേരള തീരത്ത് കാലവര്‍ഷകാറ്റ് ശക്തമായതിനാല്‍ സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂണ്‍ അഞ്ച് വരെ കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത.
ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റോടു കൂടിയ മഴയായിരിക്കും ലഭിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.