കന്യാസ്ത്രീ മഠങ്ങളില്‍ തട്ടിപ്പ്: വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍

ബുധന്‍, 29 ഒക്‌ടോബര്‍ 2014 (15:45 IST)
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള കന്യാസ്ത്രീ മഠങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും ആശുപത്രികളിലും ഡോക്ടര്‍ എന്ന വ്യാജേന കയറിപ്പറ്റി തട്ടിപ്പു നടത്തിയ യുവതിയെ പൊലീസ് പിടികൂടി. ആലപുഴ തിരുവമ്പാടി വടക്കന്‍ദേശം സ്വദേശിനി മേഴ്സി ജോര്‍ജ്ജ് എന്ന 26 കാരിയാണു പൊലീസ് വലയിലായത്.

കഴിഞ്ഞയാഴ്ച തൃശൂര്‍ ഗവ‍ണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തു മുങ്ങിയതായും പരാതി ഉയര്‍ന്നു. സ്റ്റെതസ്കോപ്പും കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചാവും ഇവര്‍ തട്ടിപ്പിനെത്തുക. ലിറ്റിസെബാസ്റ്റ്യന്‍, അരുണ, നിജി എന്നീ വിവിധ പേരുകളിലാണ്‌ ഇവര്‍ സ്വയം പരിചയപ്പെടുത്തി സ്ഥാപനങ്ങളിലെത്തി തട്ടിപ്പു നടത്തുന്നത്.
 

കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയ്ക്കടുത്തു നിന്നാണ്‌ ഇവരെ തൃശൂര്‍ ഷാഡോ പൊലീസ് ഇവരെ വലയിലാക്കിയത്. ഇവരില്‍ നിന്ന് കൊല്ലത്തെ പ്രസിദ്ധമായ ഒരു ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ മെഡിക്കല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണെന്ന പേരിലുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് കണ്ടെത്തി.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മേഴ്സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക