ഹരിഹര വര്‍മ്മ കൊലക്കേസ്; അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

തിങ്കള്‍, 12 മെയ് 2014 (11:29 IST)
രത്ന വ്യാപാരിയായ ഹരിഹരവര്‍മ്മയുടെ കൊലപാതക കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി കണ്ടത്തി. പ്രതികളായ ജിതേഷ്,രഖില്‍,അജീഷ്,രാകേഷ്,ജോസഫ് എന്നിവരേയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇവര്‍കുള്ള ശിക്ഷ നാളെ വിധിക്കും. വര്‍മ്മയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായിരുന്ന ആറാം പ്രതി അഡ്വക്കേറ്റ് ഹരിദാസിനെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്. പ്രതികളായ അഞ്ചുപേരും വിദ്യാര്‍ഥികളാണെന്നത് കേസിന്റെ പ്രത്യേകതയാണ്.

ഇവര്‍ എഞ്ജിനീയറിങ് വിദ്യാര്‍ഥികളാണ് എന്നാണ് വിവരം. ഇവര്‍ക്കെതിരെ കവര്‍ച്ച, കൊലപാതകം,കുറ്റകരമായ ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കല്‍,മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ഡിസംബര്‍ 24നാണ്‌ തിരുവനന്തപുരം പുതൂര്‍ക്കോണത്ത്‌ ഹരിദാസ്‌ എന്നയാളുടെ മകളുടെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്‌. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ക്ലോറോഫോം മണപ്പിച്ച്‌ ശേഷം ഹരിഹരവര്‍മയെ കൊലപ്പെടുത്തിയെന്നാണ്‌ ഹരിദാസ്‌ പൊലീസിനു മൊഴി നല്‍കിയിരുന്നത്‌.

വെബ്ദുനിയ വായിക്കുക