പീഡനക്കേസിൽ യുവാവ് പിടിയിൽ
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് അമ്പലത്തുംഭാഗം വിഷ്ണു (21) വിനെയാണ് പാലക്കാട്ടെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടതാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തതും പീഡിപ്പിച്ചതും എന്നാണു പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കല്ലടിക്കോട് എസ്.എച്ച്.ഓ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.