വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനടുത്ത് കൂട്ടം കൂടി നിന്നവരെ പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാത്തതോടെ പോലീസ് ലാത്തിവീശി. ഇത് പ്രശ്‌നമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ചില പോലീസ് വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. തുടര്‍ന്നാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.