ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി, ബാലവാടി അദ്ധ്യാപകര്‍, ഹെര്‍പ്പര്‍മാര്‍, ആയമാര്‍, പ്രവര്‍ത്തകര്‍ ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് 900 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത ലഭിക്കും. ഏക അദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, ആയമാര്‍, പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ പാചകക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ നിരക്കിലും സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് 840 രൂപ ക്രമത്തിലും എം.എല്‍.എ.മാരുടെ അഡീഷണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 800 രൂപ നിരക്കിലും പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 700 രൂപ നിരക്കിലും ഉത്സവബത്ത ലഭിക്കും.