ഗവര്‍ണ്ണര്‍ നിയമനം; ആരും അഭിപ്രായം ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (10:03 IST)
ഗവര്‍ണറെ നിയമിക്കുന്നതിനെപ്പറ്റി കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണഗതിയില്‍ ഗവര്‍ണറെ നിയമിക്കുമ്പോള്‍ അഭിപ്രായം ചോദിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം ചോദിക്കുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ഗവര്‍ണര്‍ നിയമനം അസാധാരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ സ്ഥാനത്തേക്കു വരുന്നത് ഇതാദ്യമായാണെന്നും ചെന്നിത്തല പറഞ്ഞു.

സുപ്രീം കൊടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ജസ്റ്റിസ് പി സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരേ വിവിധ വൃത്തങ്ങളില്‍ നിന്നു വിമര്‍ശനമുയരുന്നുണ്ട്. ബാര്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ബാര്‍ അസ്സോസിയഏഷന്‍ അഭിപ്രായപ്പെട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക