വസ്ത്രത്തിനുള്ളില്‍ 99 ലക്ഷം രൂപയുടെ സ്വര്‍ണം വച്ച് എയര്‍ഹോസ്റ്റസ്; വിമാനത്താവളത്തില്‍ പിടിയിലായത് മലയാളി യുവതി

ബുധന്‍, 10 നവം‌ബര്‍ 2021 (10:55 IST)
എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന (30) യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍