സ്വര്‍ണവിലയില്‍ ഇടിവ്; 14 ദിവസത്തിനിടെ കുറഞ്ഞത് 3440 രൂപ

ശ്രീനു എസ്

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:15 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 14 ദിവസത്തിനിടെ കുറഞ്ഞത് 3440 രൂപയാണ്. ഈ മാസം ഏഴിനായിരുന്നു സ്വര്‍ണം സര്‍വ റെക്കോഡുകളും ഭേദിച്ച് 42000 രൂപയില്‍ എത്തിയിരുന്നത്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്.
 
ഡോളറിന്റെ മൂല്യം ഉയര്‍ന്നതും ആഗോളവിപണിയില്‍ സ്വര്‍ണവിലയ്ക്കുണ്ടായ ഇടിവുമാണ് സ്വര്‍ണത്തിന്റെ വില കുറച്ചത്. ഈ വര്‍ഷം ആദ്യം 29000രൂപയായിരുന്നു സ്വര്‍ണത്തിന്റെ പവന് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍