ബാലികയ്ക്ക് പീഡനം; 63 കാരന്‍ അറസ്റ്റില്‍

ചൊവ്വ, 25 ഓഗസ്റ്റ് 2015 (19:14 IST)
ഒന്‍പതു വയസുള്ള ബാലികയെ പീഡിപ്പിച്ച 63 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം വടയില്‍ വീട്ടില്‍ ഗോപാലന്‍ എന്ന 63 കാരനാണു കടയ്ക്കാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. 
 
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ട്യൂഷന്‍  കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ മിഠായി കൊടുക്കാമെന്ന് പറഞ്ഞ് തന്‍റെ ഫ്ലവര്‍ മില്ലിനകത്തു കയറ്റിയായിരുന്നു ഗോപാലന്‍ പീഡിപ്പിച്ചത്.
 
പരിക്കേറ്റ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടിക്ക് പീഡനം നടന്നതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗോപാലന്‍റെ അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക