നല്ലതിലെല്ലാം ദോഷം കണ്ടെത്തുന്നവരാണ് വിമര്‍ശിക്കുന്നത്; ഗീത ഗോപിനാഥിന്റെ നിയമനം പുന:പരിശോധിക്കേണ്ട കാര്യമില്ല - മുഖ്യമന്ത്രി
വെള്ളി, 29 ജൂലൈ 2016 (19:35 IST)
സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. അതിനാല്‍ നിയമനം പുനപരിശോധിക്കേണ്ട കാര്യമില്ല. നല്ലതിലെല്ലാം ദോഷം കണ്ടെത്തുന്നവരാണ് വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന് പലവഴിക്കുള്ള ഉപദേശങ്ങൾ ലഭിക്കേണ്ടതായുണ്ട്. അത്തരം ഉപദേശങ്ങളിൽ സ്വീകരിക്കാൻ പറ്റുന്നത് സ്വീകരിച്ച് മുന്നോട്ടുനീങ്ങും. സെക്രട്ടറിയേറ്റുമായി ആലോചിച്ചാണ് നടപടിയെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയതാണെന്ന് പിണറായി പറഞ്ഞു.
വലതുപക്ഷ സ്വാധീനം എല്‍ഡിഎഫ് സര്‍ക്കാരിന് വന്നു ചേരുമ്പോഴാണ് വിമര്‍ശിക്കേണ്ടത്. സര്‍ക്കാര്‍ പല ഉപദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പല വഴിക്കുള്ള ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നിയമന കാര്യം പാര്‍ട്ടിയോട് ആലോചിച്ചതാണെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ ഡല്‍ഹിയില്‍ പറഞ്ഞു.