ദലിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (11:22 IST)
കാസര്‍കൊട് ചീമേനിയില്‍ ദളിത് പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയതായി പരാതി. ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ ആണ് പീഡനത്തിരയാക്കിയതായി പരാതി ലഭിച്ചിരിക്കുന്നത്.  കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് വീടിനു സമീപത്തേക്ക് കാമുകന്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം കുടിപ്പിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപം അവശ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളച്ചാല്‍ സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെയും ചീമേനി സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക