ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണം: വി മുരളീധരന്‍

ബുധന്‍, 27 ഓഗസ്റ്റ് 2014 (15:31 IST)
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ നിന്ന് ബിജെപി സംസ്ഥാന ഘടകം പിന്നോട്ടില്ലെന്ന് പ്രസിഡന്‍റ് വി മുരളീധരന്‍ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ ഇന്നലെ ഈ വിഷയം അറിയിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാറ്റിവെച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മാത്രമാണ് പരിഗണനക്ക് എടുത്തത്. അതുകൊണ്ടാണ് മോഡി സര്‍ക്കാരും അതിനെക്കുറിച്ച് മാത്രം പറയുന്നത്. മോഡി സര്‍ക്കാരിനു മുന്നില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്ല. അത് വീണ്ടെടുത്ത് നടപ്പാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക