ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 3 പേര്‍ പിടിയില്‍

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (19:46 IST)
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി സെന്‍ട്രല്‍ തിയേറ്റര്‍ റോഡില്‍ വാടക മുറി കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ലോട്ടറി നടത്തിയ ഇവരെ ഷാഡോ പൊലീസാണു വലയിലാക്കിയത്.
 
മണക്കാട് കളിപ്പാന്‍കുളം മൂന്നുകല്ലിന്‍മൂട് മറ്റം നിലയത്തില്‍ ഫയസ് (43), വയനാട് ചേനാട് കിടങ്ങാട് ദുര്‍ഗാ സദനത്തില്‍ കൈലാസ് (51), മണക്കാട് കുര്യാത്തി ദീപക് ഭവനില്‍ മണികണ്ഠന്‍ (33) എന്നിവരാണു പിടിയിലായത്.
 
ഒറ്റനമ്പര്‍ ടിക്കറ്റ്  പലതവണ ബുക്ക് ചെയ്തിട്ടും പലപ്പോഴും സമ്മാനം നല്‍കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. കണ്‍ട്റോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍, ഫോര്‍ട്ട് സി.ഐ അജിചന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷാഡോ പൊലീസിന്‍റെ സഹായത്തോടേ പ്രതികളെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക