കൊച്ചി: വ്യാപാരിയെ തടഞ്ഞുവച്ചു പണം തട്ടിയ കേസിൽ കോർപ്പറേഷൻ കൗൺസിലർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ മുപ്പതാം ഡിവിഷൻ - വാത്തുരുത്തി - കൗൺസിലറുമായ ടിബിൻ ദേവസി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
ഇടപ്പള്ളിയിൽ ടെക്‌സ്‌റ്റൈൽസ് നടത്തുന്ന കാസർകോട് സ്വദേശി കൃഷ്ണമണിയെ പ്രതികൾ കടയിൽ കയറി മർദ്ദിച്ച ശേഷം തടഞ്ഞുവയ്ക്കുകയും പിന്നീട് പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.