വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ആറു ലക്ഷം തട്ടിയ പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 11 മാര്‍ച്ച് 2022 (21:09 IST)
തിരുവല്ല: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ആറു ലക്ഷം തട്ടിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പാലക്കാട് മണ്ണാർക്കാട് പൊകവേരി പൂഞ്ചോലി നാമ്പുള്ളി പുരയ്‌ക്കൽ വിപിൻ എന്ന 27 കാരണാണ് തിരുവല്ല പോലീസിന്റെ വലയിലായത്.

ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്തു വിപിൻ തിരുവല്ല സ്വദേശികളായ മൂന്നു പേരിൽ നിന്നായി ആറ്‌ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിപിനൊപ്പം മറ്റു രണ്ട് പേര് കൂടി കേസിൽ പ്രതികളാണ്.

ജോലി ലഭിക്കാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി. തുടർന്നാണ് പണം നൽകിയവർ തിരുവല്ല ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്നുണ്ടായ നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍