Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

സ്വർണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിൽ നഗരസഭാ മുൻ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

Forgery

എ കെ ജെ അയ്യര്‍

, ബുധന്‍, 3 മെയ് 2023 (18:42 IST)
കൊല്ലം: സ്വർണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിൽ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായി. കൊല്ലം കിളികൊല്ലൂർ പ്രിയദർശിനി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സുബിൻ ലൂക്ക് എന്ന 43 കാരനാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

എഴുകോൺ പരുത്തൻപാറ സ്വദേശി പ്രദീപിൽ നിന്ന് 33 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇപ്പോൾ പിടിയിലായായത്. സമാനമായ രീതിയിൽ ഇയാൾ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് പണവും സ്വർണ്ണവും വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

കൊട്ടാരക്കര നഗരസഭാ കൗൺസിലർ സൂസമ്മയും മറ്റു രണ്ടു പേരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സൂസമ്മയിൽ നിന്ന് അറുപതിനായിരം രൂപയും മറ്റൊരു സ്ത്രീയിൽ നിന്ന് സ്വര്ണാഭരണങ്ങളുമാണ് ഇയാൾ തട്ടിയെടുത്തത്. ശാസ്‌താംകോട്ടയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിമുതല്‍ പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്