പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം

ചൊവ്വ, 1 നവം‌ബര്‍ 2016 (10:40 IST)
എഴുത്തച്ഛൻ പുരസ്കാരമികവില്‍ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്‍. ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ഇന്ന് ഉച്ചയ്ക്കാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

എഴുത്തുകാരൻ, നോവലിസ്റ്റ്, സിനിമ സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സി.രാധാകൃഷ്ണൻ. സാധാരണ മനുഷ്യരുടെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമായിരുന്നു ഇദ്ദേഹം തന്റെ കൃതികളിലൂടെ നടത്തിയത്.

അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സ്പന്ദമാപിനികളേ നന്ദി എന്ന കൃതിയ്ക്ക് 1989ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1962ല്‍ നിഴൽപ്പാടുകൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.

വെബ്ദുനിയ വായിക്കുക