ഡോക്‌ടറുടെ കുറിപ്പടിയുള്ളവർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകും, ഒരാഴ്ച്ചക്ക് മൂന്ന് ലിറ്റർ മദ്യം

അഭിറാം മനോഹർ

ചൊവ്വ, 31 മാര്‍ച്ച് 2020 (17:24 IST)
പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുന്ന മദ്യപർക്കായി ഡോക്‌ടറുടെ കുറിപ്പടിയിൽ മദ്യം നൽകുന്നതിനുള്ള മാർഗ്ഗനിർദേശം എക്സൈസ് തയ്യാറാക്കി.ഇതുപ്രകാരം ബെവ്കോക്കായിരിക്കും അപേക്ഷകന്റെ വീട്ടിലേക്ക് മദ്യമെത്തിക്കാനുള്ള ചുമതല.ഡോക്‌ടർമാരുടെ കുറിപടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും..ഇത്തരത്തിൽ മൂന്നുലിറ്റർ മദ്യം വരെയാകും ഒരാഴ്ച്ചക്കാലത്തേക്ക് അപേക്ഷകന് ലഭിക്കുക. സ്റ്റോക്ക് അനുസരിച്ച് ഏത് മദ്യം നൽകണം എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
 
ഡോക്‌ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്സൈസ് ആദ്യം ഒരു പെർമിറ്റ് അനുവദിക്കും.ഇതിന്റെ പകർപ്പ് തുടർന്ന് ബെവ്കോയെ ഏൽപ്പിക്കുകയും ചെയ്യും. ശേഷം ബെവ്കോ ആയിരിക്കും അപേക്ഷകന്റെ വീട്ടിലേക്ക് മദ്യമെത്തിക്കുക.നിലവിൽ ഒരഴ്ച്ച കാലത്തേക്ക് മൂന്ന് ലിറ്റർ മദ്യമാണ് അനുവദിക്കുക.ഒരുദിവസം 420 മില്ലി മദ്യമായിരിക്കും ഒരാള്‍ക്ക് ഒരാള്‍ക്ക് കഴിക്കാന്‍ സാധിക്കുക. എട്ടാംദിവസം വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം. വിഷയത്തിൽ കരട് മാർഗനിർദേശം തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാൽ ബെവ്കോ പദ്ധതി നടപ്പിലാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍