'മെട്രോ മിക്കി'; മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് പേരിട്ടു

റെയ്‌നാ തോമസ്

ചൊവ്വ, 21 ജനുവരി 2020 (09:08 IST)
മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങളോളം കുടുങ്ങിയ പൂച്ച കുഞ്ഞിനെ അതി സാഹസികമായി കഴിഞ്ഞ ദിവസമാണ് രക്ഷിച്ചത്. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ഒക്കെ ആഘാതത്തില്‍ ആണ് ഇപ്പോഴും പൂച്ചക്കുട്ടി. പനമ്പള്ളി നഗര്‍ മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി ഇപ്പോഴുള്ളത്. ഇപ്പോള്‍ പൂച്ചയ്ക്ക് പേരിട്ടിരിക്കുകയാണ്. മെട്രോ മിക്കി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
 
സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 
പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍