ലഹരി വില്‍പ്പന : 10 പേര്‍ അറസ്റ്റില്‍

വെള്ളി, 21 ഓഗസ്റ്റ് 2015 (20:25 IST)
സ്കൂള്‍ പരിസരത്ത് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 10 പേരെ പൊലീസ് പിടികൂടി. 
 
ഒട്ടാകെ 29 റെയ്ഡുകള്‍ നടത്തിയതില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് 39987 റെയ്ഡുകള്‍ നടത്തിയതില്‍ 10546 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  ഇതില്‍ 10236 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക