ദിലീപ് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടിയോ ? - നടപടി പരിശോധിക്കുമെന്ന് പൊലീസ്
ശനി, 21 ഒക്‌ടോബര്‍ 2017 (16:25 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പൊലീസ് പരിശോധിക്കും.
ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയെ സുരക്ഷയ്ക്കായി സുരക്ഷയ്ക്കായി നിയോഗിച്ച ദിലീപിന്‍റെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് വ്യക്തമാക്കി.
സുരക്ഷാഭീഷണി സംബന്ധിച്ച് ദിലീപ് പൊലീസിന് പരാതിയൊന്നും നൽകിയിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയ അദ്ദേഹത്തിന്റെ നടപടിയില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ കോടതിയെ ബോധിപ്പിക്കുമെന്നും എവി ജോർജ് പറഞ്ഞു.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ഇവരുടെ വാഹനം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.