വേദിയിൽ ഇരുന്നില്ല, പിൻനിരയിൽ സാധാരണക്കാരനായി ദിലീപ്!

ചൊവ്വ, 30 ജനുവരി 2018 (15:11 IST)
തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ ദിലീപ് പങ്കെടുത്തു. പ്രസിഡന്റായല്ലാതെയാണ് ദിലീപ് യോഗത്തിൽ എത്തിയത്. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്.
 
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് ഇതാദ്യമായാണ് പരസ്യമായി ഒരു ചടങ്ങിൽ ഒപങ്കെടുക്കുന്നത്. സിനിമ സംഘടനയുടെ മറ്റൊരു യോഗത്തിലും ദിലീപ് ജയിലിൽ നിന്നുമിറങ്ങിയ ശേഷം പങ്കെടുത്തിരുന്നില്ല. 
 
ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലായ ശേഷം ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയിരുന്നു. പിന്നീട് പുറത്ത് വന്നപ്പോൾ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍