ദിലീപിനെ ജയിലിലെത്തി കാണാത്തത് എന്തുകൊണ്ട് ?; നിലപാട് വ്യക്തമാക്കി ഇന്നസെന്റ് രംഗത്ത്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ ജയിലിലെത്തി കാണാത്തതിന്റെ കാരണം വ്യക്തമാക്കി എംപിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് രംഗത്ത്.
എംപി ആയതിനാലാണ് ദിലീപിനെ ജയിലിൽ പോയി കാണാതിരുന്നത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധിയായതിനാല്‍ കേസില്‍ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്ന വാര്‍ത്ത ഉണ്ടാകാതിരിക്കാനാണ് മാറി നിന്നത്. തന്റെ സാഹചര്യം ദിലീപിനറിയാം. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കിൽ ദിലീപിനെ കാണാന്‍ പോകുമായിരുന്നു എന്നും ഇന്നസെന്റ് പറഞ്ഞു.
ദിലീപിനെ ജയിലില്‍ പോയി കണ്ടവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. ഉപദ്രവിക്കപ്പെട്ട സഹപ്രവർത്തകയെ വിളിച്ച് വിവരങ്ങൾ തിരക്കി. ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. നടിയുടെ ഭാവിവരനുമായും സംസാരിച്ചുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.
ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് നിലപാടറിയിച്ചത്.