കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെ ഏറ്റവും അധികം പിന്തുണച്ച ആളാണ് പിസി ജോര്‍ജ് എംഎല്‍എ. നടിയ്ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ പൊലീസിനെ ആണ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയെ അല്ല എന്ന് ജോര്‍ജ് പിന്നീട് വ്യക്തമാക്കിയിരുന്നു.
തന്നെ പോലെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാള്‍ ഇല്ല എന്നാണ് പിസി ജോര്‍ജ് പറയുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് അഞ്ച് മിനിട്ട് സംസാരിച്ചാല്‍ ആക്രമിക്കപ്പെട്ട നടിയും തനിക്ക് വേണ്ടി വര്‍ത്തമാനം പറയും എന്നാണ് ജോര്‍ജ്ജിന്റെ പ്രതീക്ഷയെന്നും അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.