ദിലീപിന് ഒരു കുടുംബമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം; എല്ലാത്തിനും പിന്നില്‍ എഡിജിപി ബി സന്ധ്യ - ആരോപണവുമായി പിസി ജോര്‍ജ്
ശനി, 19 ഓഗസ്റ്റ് 2017 (17:06 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത്
എഡിജിപി ബി സന്ധ്യയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ.
ദിലീപിന് അമ്മയും ഭാര്യയും മകളുമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം. ദിലീപിന്റെ അറസ്‌റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സന്ധ്യയാണ്. കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെ എംഎല്‍എ വ്യക്തമാക്കി.
തിരുവനന്തപുരത്ത് യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിലും ബി സന്ധ്യയ്‌ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രസ്‌താവനകളുടെ പേരില്‍ തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ല. അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ചു വരുന്നവര്‍ക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് പറഞ്ഞു.