ദിലീപിനെ കുടുക്കുന്ന അന്നത്തെ വീഡിയോ പൊലീസിന്റെ കൈയില്‍; ഒറ്റിക്കൊടുത്തത് മഞ്ജുവോ ? - സകല ദൃശ്യങ്ങളും ശേഖരിച്ചു!
കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ പരാമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗം അന്വേഷണ സംഘം ശേഖരിച്ചു.
മഞ്ജുവിന്റെ പ്രസംഗം നിര്‍ണായക തെളിവാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് താരസംഘടനയായ അമ്മ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ വീഡിയോ അന്വേഷണ സംഘം ശേഖരിച്ചു. ഈ ചടങ്ങിന്റേതുള്‍പ്പെടെ കേസില്‍ മഞ്ജു നടത്തിയ പ്രസ്‌താവനകളുടെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം.
നടി അക്രമിക്കപ്പെട്ടതിന് ശേഷം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അമ്മ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ശക്തമായ ഭാഷയിലാണ് മഞ്ജു പ്രതികരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ എത്തിയ ചടങ്ങിലായിരുന്നു സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞത്.