ഡെങ്കിപ്പനി പടര്‍ത്തുന്നത് നാലുതരം വൈറസുകള്‍; പനി വന്നാല്‍ സ്വയംചികിത്സ പാടില്ല

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 നവം‌ബര്‍ 2022 (13:53 IST)
വളരെയധികം സൂക്ഷിക്കേണ്ട ഒരു പനിയാണ് ഡെങ്കിപ്പനി. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി മരണകാരണമാകും. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്‌നം ഗുരുതരമാകുന്നു. ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
 
ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്ലറ്റ് കൌണ്ട് കുറയുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍