പ്രസവരംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ പൊലീസില്‍ കീഴടങ്ങി. പയ്യന്നൂര്‍ താലൂക്ക് ആശുപതിയിലെ ഡോക്ടര്‍മാരായ മധുസൂദനന്, സുനില്‍കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. മൊബൈല്‍ ഫോണില്‍ പ്രസവരംഗം പകര്‍ത്തുകയും വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരായ കേസ്.