Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം റെയിവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാൻ യുവാവ് ചെയ്ത് ക്രൂരത ഇങ്ങനെ

സുഹൃത്തിന്‍റെ ഭാര്യയെ വിവാഹം കഴിക്കാനാണ് പ്രതി ഇയാളെ കൊലപ്പെടുത്തിയത്.

delhi
, ബുധന്‍, 26 ജൂണ്‍ 2019 (09:29 IST)
ദില്ലിയില്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. കൊലപാതക കുറ്റത്തിന് ഗുല്‍കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്‍റെ ഭാര്യയെ വിവാഹം കഴിക്കാനാണ് പ്രതി ഇയാളെ കൊലപ്പെടുത്തിയത്.
 
ജൂൺ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിർ‍. ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
 
പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുല്‍കേഷാണെന്ന് തിരിച്ചറിഞ്ഞത്. ദല്‍ബിറിന്‍റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ കൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; മദ്യക്കുപ്പിക്ക് പൊലീസ് കാവൽ