യുവതിയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് തന്ത്രപരമായി വലയിലാക്കി!

തിങ്കള്‍, 24 ജൂണ്‍ 2019 (15:32 IST)
യുവതിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയെ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. വര്‍ക്കല പ്രേംനഗര്‍ സ്വദേശി ആസാദ് എന്ന അമ്പത്തൊന്നുകാരനാണ് പൊലീസ് വലയിലായത്.
 
വെട്ടൂര്‍ സ്വദേശിനിയായ മുപ്പത്തൊമ്പതുകാരിയെ 2001 ഡിസംബര്‍ മാസത്തിലായിരുന്നു കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി ആസാദും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുറ്റകൃത്യത്തിന്‌ ശേഷം ഒളിവില്‍ പോയ ഇയാള്‍ പല വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.
 
എന്നാല്‍ കൂട്ടാളികളില്‍ രണ്ടുപേരെ സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് പിടികൂടിയിരുന്നു. നാലാമനായ നിസാമുദ്ദീന്‍ ഇനിയും പിടിയിലായിട്ടില്ല. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍