ഇരട്ടക്കുളത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ കോയമ്പത്ത്തൂർ സ്വദേശികളായ സോളമൻ, കാർത്തിക് എന്നീ പതിനേഴുകാരാണ് മുങ്ങിമരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്ന് എത്തിയ സംഘത്തിലെ പ്ലസ് ടു കുട്ടികളാണിവർ. ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുളന്തൈരാജ് വഴുക്കളുണ്ടെന്ന് പറഞ്ഞ് കുളിക്കാനിറങ്ങിയില്ല. ഇതിനിടെ മറ്റു രണ്ട് പേരും മുങ്ങിത്താണിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.