വാൽപ്പാറ ദുരന്തം: ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോഗവും അപകടത്തിനു കാരണം

WEBDUNIA

തിങ്കള്‍, 20 ഏപ്രില്‍ 2026 (08:39 IST)
Valparai Accident

വാൽപ്പാറയിൽ ഒൻപത് പേരുടെ മരണത്തിനു ഇടയാക്കിയ അപകടത്തിനു കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിതമായ ബ്രേക്ക് ഉപയോഗവും. പൊള്ളാച്ചി ആർടിഒയാണ് ഇക്കാര്യം പറഞ്ഞത്. മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞു. 
 
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽനിന്നുള്ള സംഘം യാത്രചെയ്ത വാനാണ് നിയന്ത്രണംവിട്ടു വാൽപാറ -  പൊള്ളാച്ചി ചുരം റോഡിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞത്. അപകടത്തിൽ 7 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 9 പേർ മരിച്ചു. നാല് പേർക്കു പരുക്കേറ്റു, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരം. 
 
ഏപ്രിൽ 17 നു വൈകിട്ട് 5.20 നായിരുന്നു അപകടം. പൊള്ളാച്ചി വഴി നാട്ടിലേക്കു മടങ്ങുമ്പോൾ ചുരത്തിലെ 13-ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാൻ പലതവണ കീഴ്‌മേൽ മറിഞ്ഞു തെറിച്ച് 9-ാം വളവിലേക്കു പതിക്കുകയായിരുന്നു. എട്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വാൻ 9-ാം വളവിലെ കൈവരിയിൽ ഇടിച്ച് മരത്തിൽ തട്ടിയാണു നിന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍