ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ വിവാദ ഇടനിലക്കാരന് ടി ജി നന്ദകുമാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.