തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു. സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണ് ഇത്. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. ബുധനാഴ്ചയോടെ മോഖ ചുഴലിക്കാറ്റായും ഇതുമാറും. ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം ദിശ മാറി ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത.