വീട്ടമ്മയെ വീടിനുള്ളിൽ കയറി വെട്ടിക്കൊന്നു, അയൽക്കാരൻ അറസ്റ്റിൽ
ചൊവ്വ, 7 മാര്‍ച്ച് 2017 (15:10 IST)
വീട്ടമ്മയെ അയല്‍വാസി വീട്ടില്‍ കയറി വെട്ടിക്കൊന്നു. കല്ലൂപ്പാറ കണ്ടത്തില്‍പുരയില്‍ വിലങ്ങു പാറയ്ക്കല്‍ യോഹന്നാന്‍റെ മകള്‍ ഏലിയാമ്മ ജോസഫ് എന്ന കുഞ്ഞൂഞ്ഞ (46) യാണ് വെട്ടേറ്റുമരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മൂന്നു കുട്ടികളുടെ മാതാവായ ഏലിയാമ്മയെ വെട്ടിക്കൊന്നത്. ഇതുമായി ബന്ധപ്പെട്ട് കല്ലൂപ്പാറ തുണ്ടിയംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കാട്ടാക്കട സ്വദേശി കുമാര്‍ എന്നയാളെ കീഴ്വായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. വെട്ടേറ്റ ഏലിയാമ്മയെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക കാരണം അറിവായിട്ടില്ല.